തിരക്കഥാകൃത്ത് എന്ന നിലയിലും നടന് എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന് ആദ്യമായി സംവിധാനം ചെയ്ത പതിനെട്ടാം പടിയുടെ സെൻസറിംഗ് പൂർത്തിയായി. ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന സ്റ്റൈലിഷ് കഥാപാത്രമായാണ് എത്തുന്നത്. യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചിത്രത്തിന് 150 മിനിറ്റ് ദൈർഘ്യം ആണ് ഉള്ളത്. ചിത്രത്തില്‍ 60ല്‍ അധികം പുതുമുഖങ്ങളുണ്ട്. അതിഥി വേഷത്തില്‍ പ്രിഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും എത്തുന്നു.
വമ്പന്‍ ആക്ഷനാണ് പതിനെട്ടാം പടിയുടെ പ്രധാന സവിശേഷത. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്. ബാഹുബലി 2, ഏഴാം അറിവ് പോലുള്ള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുള്ള താരമാണ് കെച്ച. അതിജീവനത്തിന്റെ കഥയാണെന്നാണ് സംവിധായകന് ചിത്രത്തെക്കുറിച്ച് പറയുന്നത്. ഏറെ സാമൂഹ്യ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
Shankar Ramakrishnan’s directorial debut Pathinettam Padi censored with UA certificate. releasing on July 5. Mammootty plays John Abraham Palakkal. Here is the trailer.