പാര്‍വതിയും കുഞ്ചാക്കോ ബോബനും ഇന്ന് വേറിട്ട, മികച്ച സിനിമകളുടെ പാതയിലാണ്. ഇരുവരും ഒന്നിച്ച ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി ഇരുവരും കൈരളി ടിവിയുടെ ജെബി ജംക്ഷനിലെത്തി. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ രസകരമായ ചില സംഭവങ്ങള്‍ ഇരുവരും പങ്കുവെച്ചു. ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് ഇരുവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. ഷൂട്ടിംഗിനിടെ ഉമ്മ വെക്കുന്ന രംഗത്തില്‍ ചാക്കോച്ചന്‍ ഒഴിഞ്ഞുമാറും. ഒടുവില്‍ എങ്ങനെയോ ആ രംഗം പൂര്‍ത്തിയാക്കിയപ്പോള്‍ കുറ്റബോധം തോന്നിയെന്ന് പാര്‍വതി പറയുന്നു. തനിക്കും കൂടിയുള്ള ഭക്ഷണമാണ് ചാക്കോച്ചന്റെ ഭാര്യ കൊടുത്തുവിടുന്നത്. സംവിധായകന്‍ മഹേഷ് നാരായണനാണ് ഇതിന് കാരണമെന്ന് പ്രിയയോട് പറഞ്ഞെന്നും താരം വ്യക്തമാക്കി. എന്നാല്‍ തനിക്ക് നായികയായി മുന്നില്‍ നില്‍ക്കുന്നയാളെ കാണുമ്പോള്‍ ഭാര്യയുടെ മുഖമാണ് ഓര്‍മ വരിക എന്നാണ് ചാക്കോച്ചന്‍ പറയുന്നത്. പാര്‍വതി സഹോദരിയെ പോലെയായതിനാല്‍ ചുംബിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ജെബി ജംക്ഷനില്‍ വെച്ചും പാര്‍വതി ചാക്കോച്ചന് ഉമ്മ നല്‍കി.