സിനിമയില്‍ ജോഡിയായി അഭിനയിച്ച് പിന്നീട് പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തവരാണ് ജയറാമും പാര്‍വതിയും. ഇപ്പോള്‍ ഇവരുടെ മകന്‍ കാളിദാസനും നായികാ നിരയിലുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറിയ പാര്‍വതി പിന്നീട് തിരിച്ചുവരവ് നടത്തിയിട്ടില്ല. ഒരു ഘട്ടത്തില്‍ തന്നോടും പാര്‍വതി സിനിമയില്‍ നിന്ന് മാറി ബിസിനസ് വല്ലതും ചെയ്ത് മുന്നോട്ടു പോകാമെന്ന് പറഞ്ഞിരുന്നുവെന്ന് ജയറാം പറയുന്നു. സിനിമയില്‍ നിന്നു മാറുന്നത് സാമ്പത്തിക പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും മുന്നോട്ടുള്ള പോക്കിന് പണം വേണമെന്നായിരുന്നു ജയറാം നല്‍കിയ മറുപടി.
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാം കരിയറിലെ ഉയര്‍ച്ചയ്ക്കു ശേഷം നിരവധി താഴ്ചകളും തകര്‍ച്ചകളും കണ്ട താരമാണ്. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പഞ്ചവര്‍ണ തത്തയിലാണ് താരം അവസാനമായി എത്തിയത്. ചിത്രം മികച്ച വിജയം നേടി.