Select your Top Menu from wp menus
New Updates
  • വിജയ് സതുപതിയുടെ ‘കാ.പെ രണസിംഗം’ ഒടിടി റിലീസിന്

  • സൂപ്പര്‍ ഹീറോ ആയി ടോവിനോ, മിന്നല്‍ മുരളി ഫസ്റ്റ്ലുക്ക് കാണാം

  • അര്‍ജുന്‍ അശോകന്‍റെ ‘മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ്’, പുതിയ ലുക്ക് പോസ്റ്റര്‍ കാണാം

  • മോഹന്‍ലാല്‍ ചിത്രം ഉടനില്ല, അടുത്തത് ‘ദശമൂലം ദാമു’: ഷാഫി

  • ഫഹദിന്‍റെ ത്രില്ലര്‍ ചിത്രം ‘സീ യൂ സൂണ്‍’ ട്രെയ് ലര്‍ കാണാം

  • ആസിഫലി ചിത്രം ‘മഹേഷും മാരുതി’യുടെ ഫസ്റ്റ്ലുക്ക്

  • അരുണ്‍ കുമാർ അരവിന്ദ് ചിത്രത്തിൽ ശ്രീനാഥ് ഭാസി

  • അഭിനേതാക്കളെ ഉപയോഗിക്കുന്ന രീതി മാറ്റിമറിച്ചത് തിലകന്‍, സിനിമയിലില്ലാത്ത ഫഹദിന്‍റെ ടേക്കുകള്‍ നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്: അന്‍വര്‍ റഷീദ്

  • ‘സുമേഷ്& രമേഷ്’ സെപ്റ്റംബര്‍ 17ന് ഒടിടി റിലീസ്

  • മമ്മൂട്ടിയുടെ പുതിയ ലുക്ക് ഏതു ചിത്രത്തിനായി, ആകാംക്ഷയോടെ ആരാധകര്‍

സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള പുരുഷന്‍മാരുടെ കുടില തന്ത്രം: പാര്‍വതി തിരുവോത്ത്

സംവിധായിക വിധു വിന്‍സന്റിന്റെ രാജിയുമായി ബന്ധപ്പെട്ട് വുമണ്‍ ഇന്‍ സിനിമാ കളക്റ്റിവിനും തനിക്കും നേരേ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പരോക്ഷ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ‘ശീതകാലത്തിന്റെ മധ്യത്തിലാണ്, എന്റെയുള്ളിലെ ആര്‍ക്കും കീഴടക്കാനാകാത്ത വേനലിനെ ഞാന്‍ കണ്ടത്തിയത്. അതെന്നെ സന്തോഷിപ്പിക്കുന്നു. കാരണം, എത്രമാത്രം ലോകം എതിരെ നിലകൊണ്ടാലും എതിരിടാന്‍ അതിനേക്കാളേറെ ശക്തമാതും മികച്ചതുമായ ഒന്ന് എന്റെയുള്ളിലുണ്ട്.’ ആല്‍ബര്‍ട്ട് കാമ്യുവിന്റെ വരികള്‍ ചേര്‍ത്ത് വെച്ച് തന്റെ സോഷ്യല്‍ മീഡിയ എക്കൗണ്ടുകളിലെ കവര്‍ ഫോട്ടോ ഡബ്ല്യുസിസി എന്നാക്കി താരം മാറ്റിയിട്ടുണ്ട്.

ഈ പോസ്റ്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചവരുമായും പിന്തുണച്ചവരുമായുള്ള സംവാദത്തില്‍ കൂടുതല്‍ പ്രതികരണം താരം നടത്തിയിട്ടുണ്ട്. വിധുവിനെ മുന്നില്‍ നിര്‍ത്തി ബി ഉണ്ണികൃഷ്ണനും ദിലീപും ഡബ്ല്യുസിസിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ദുസ്സൂചന ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്നതിനെ ആശ്രയിച്ചാണ് പാര്‍വതിയുടെ മറുപടി. ലക്ഷ്യബോധത്തിലൂന്നി മുന്നോട്ടുപോകും. സ്ത്രീകളെ മുന്‍നിര്‍ത്തി പുരുഷന്‍മാര്‍ നടത്തുന്ന കുടില തന്ത്രമാണ് ഇപ്പോഴത്തേത്. ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കില്ല. അപവാദ പ്രചരണങ്ങളില്‍ വീഴരുതെന്നും വിഷയത്തില്‍ പരസ്യ ചര്‍ച്ചയ്‌ക്കോ ചെളിവാരിയെറിയലിനോ ഇല്ലെന്നോ താരം കൂട്ടിച്ചേര്‍ക്കുന്നു.

Actress Parvathy Thiruvothu reacted on the issues in WCC on the resignation of director Vidhu Vincent.

Related posts