താന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നു എന്ന തരത്തില്‍ മാതൃഭൂമി പത്രം നല്‍കിയ വാര്‍ത്തക്കെതിരേ നടി പാര്‍വതി തിരുവോത്ത്. ഒരിടത്തും താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അത്തരമൊരു ആലോചന പോലുമില്ലെന്നും ഒരു പാര്‍ട്ടിയും സമീപിച്ചിട്ടില്ലെന്നും പാര്‍വതി ട്വീറ്റ് ചെയ്തു.
സിനിമയ്ക്കകത്തെ വിഷയങ്ങളിലും പൊതുവായ സാമൂഹ്യ വിഷയങ്ങളിലും പലപ്പോഴും പ്രതികരിക്കുകയും ശക്തമായ നിലപാടെടുക്കുകയും ചെയ്ത പാര്‍വതിയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരുങ്ങുന്നുവെന്നും ഇതിനായി താരത്തെ സമീപിച്ചു എന്നുമാണ് മാതൃഭൂമി നല്‍കിയ വാര്‍ത്ത.
Actress Parvathy Thiruvothu came against the reports that she is going to contest in election.