സംവിധായിക ആകാനുള്ള തന്റെ ആഗ്രഹം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ള താരമാണ് പാര്‍വതി തിരുവോത്ത്. അതിനുള്ള ശ്രമങ്ങള്‍ പാര്‍വതി തുടങ്ങിയതായും നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. റിമ കല്ലിങ്കലുമായി ചേര്‍ന്ന് ഒരു ചിത്രം ഒരുക്കുന്നതിനുള്ള സൂചനകള്‍ പാര്‍വതി നല്‍കുകയും ചെയ്തു. സിനിമയില്‍ നിന്ന് അവധിയെടുത്ത് ഒരു ഫിലിം മേക്കിംഗ് കോഴ്‌സ് താരം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്ത് വെബ് സീരീസുകള്‍ ഒരുക്കുന്നതിനായി ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് തനിക്ക് ഓഫറുകള്‍ ഉണ്ടായിരുന്നു എന്ന് പാര്‍വതി പറയുന്നു.
കൊറോണയ്ക്ക് ശേഷം ചലച്ചിത്ര നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തില്‍ നടന്ന ഒരു ഓണ്‍ലൈന്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. നേരത്തേ 2020ന്റെ അവസാനത്തിലോ 2021ലോ ആയി തന്റെ ആദ്യ സംവിധാന സംരംഭത്തിന് തുടക്കമിടാനായിരുന്നു താരം തീരുമാനിച്ചിരുന്നത്. രണ്ട് പ്രമേയങ്ങള്‍ ചിത്രത്തിനായി പരിഗണനയില്‍ ഉണ്ടെന്നും പാര്‍വതി വ്യക്തമാക്കിയിരുന്നു. ശക്തമായ രാഷ്ട്രീയ സ്വഭാവമുള്ള പ്രമേയവും സൈക്കോളജിക്കല്‍ തലങ്ങളുള്ള ഒരു ത്രില്ലറുമാണ് പരിഗണനയില്‍ ഉള്ളത്.
Parvathy Thiruvothu revealing that she had offers from OTT platforms to direct or write films for them.