മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ എത്തുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പറുദീസ എന്ന ടൈറ്റിലിലുള്ള ഗാനത്തിന്‍റ് ലിറിക്കല്‍ വിഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. ഫെബ്രുവരി 24നാണ് ചിത്രം പുറത്തിറങ്ങുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസില്‍, നാദിയാ മൊയ്തു, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ബോളിവുഡ് താരം തബുവും ചിത്രത്തില്‍ ഒരു പ്രധാന അതിഥി വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന് രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. വിദേശ ലൊക്കേഷനുകള്‍ കൂടി കടന്നു വരുന്ന ബിലാല്‍ മാറ്റിവെച്ചാണ് മമ്മൂട്ടിയും അമല്‍ നീരദും മറ്റൊരു പ്രൊജക്റ്റിലേക്ക് നീങ്ങിയത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം നല്‍കിയിട്ടുള്ളത്.

Here is the first lyrical video song from Amal Neerad directorial Mammootty starrer BheeshmaParvam.

Latest Upcoming