മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരോള്‍ മാര്‍ച്ച് 31ന് തിയറ്ററുകളിലെത്തില്ല. റിലീസുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകളില്‍ നേരിട്ട ചില സാങ്കേതിക തടസം മൂലമാണ് പരോള്‍ മാറ്റിവെക്കുന്നത്. ഏപ്രില്‍ 5ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇടതുപക്ഷ രാഷ്ട്രീയമുള്ള ഒരു കര്‍ഷകനായാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളത്തും ബെംഗളൂരുവിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രൊമോ വീഡിയോ കാണാം
Tags:mammoottyparolsarath sandith