മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരോള്‍ ഏപ്രില്‍ 6ന് തിയറ്ററുകളിലെത്തുകയാണ്. മാര്‍ച്ച് 31ല്‍ നിന്ന് അവസാന നിമിഷം റിലീസ് മാറ്റിവെച്ച ചിത്രം ഏപ്രില്‍ 5ന് എത്തുമെന്നാണ് നേരത്തേ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. അതിനിടെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഫോട്ടോ മ്യൂസിക് ആല്‍ബം പുറത്തിറങ്ങി.
ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇടതുപക്ഷ രാഷ്ട്രീയമുള്ള ഒരു കര്‍ഷകനായാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളത്തും ബെംഗളൂരുവിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രൊമോ വീഡിയോ കാണാം
Tags:mammoottyparolsarath sandith