ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പരോള്‍ ഈ വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി താനൊരുക്കിയ തിരക്കഥ മമ്മൂട്ടിയെ മനസില്‍ കണ്ടു തന്നെയാണെന്ന് തിരക്കഥാകൃത്ത് അജിത് പൂജപ്പുര പറയുന്നു. സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ വികാര വൈവിധ്യങ്ങളോടെയും അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബ പശ്ചാത്തലവും രാഷ്ട്രീയവും ത്രില്ലിംഗ് എലമെന്റുമെല്ലാമുള്ള ഒരു ചിത്രമായ പരോളില്‍ ഏറെ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. മമ്മൂട്ടിയുടെ വിവിധ ഗെറ്റപ്പുകള്‍ക്കും ലുക്ക് പോസ്റ്ററുകള്‍ക്കും മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
പ്രഭാകര്‍, ലാലു അലക്‌സ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, അശ്വിന്‍ കുമാര്‍, കലാശാര ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കള്‍. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍.