തമിഴകത്ത് ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയ പരിയോരും പെരുമാള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നു. ഇന്നാണ് ചിത്രത്തിന്റെ കേരള റിലീസ്. പാ രഞ്ജിത്തിന്റെ നിര്‍മാണത്തില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് മാരി സെല്‍വരാജാണ്. കേരളത്തിലെ തിയറ്റര്‍ ലിസ്റ്റ് കാണാം
കതിര്‍, ആനന്ദി എന്നിവര്‍ മുഖ്യ വേഷത്തില്‍ നിലനില്‍ക്കുന്ന ചിത്രം ഇന്ത്യന്‍ സമൂഹത്തില്‍ ഇപ്പോഴും എങ്ങനെ പല തലങ്ങളില്‍ നിലനില്‍ക്കുന്നുവെന്നും അധസ്ഥിത വിഭാഗങ്ങളുടെ സാമൂഹ്യ ജീവിതത്തെ എങ്ങനെ ദുഷ്‌കരമാക്കുന്നുവെന്നും ചിത്രം ചര്‍ച്ച ചെയ്യുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിട്ടുള്ളത്.
കൂടുതല്‍ സിനിമാ വാര്ത്തകളും വിശേഷങ്ങളും അറിയുന്നതിന് സില്മരയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ. മറ്റ് ചാറ്റുകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനായി ഇത് ഒരു അഡ്മിന്‍ ഓണ്ലി ഗ്രൂപ്പാണ്