പ്രിഥ്വിരാജ്, പാര്‍വതി, നസ്‌റിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രം ജൂലൈ 14ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഒരു അഞ്ജലി മേനോന്‍ ചിത്രമെത്തുന്നത്. നസ്‌റിയയും ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം തിരിച്ചെത്തുകയാണ്. പ്രിഥ്വിരാജിന്റെ സഹോദരി വേഷമാണ് ചിത്രത്തില്‍ നസ്‌റിയക്കുള്ളത്.