തമിഴിലും മലയാളത്തിലും വേറിട്ട പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ വരലക്ഷ്മി ശരത്കുമാര്‍ ആദ്യമായി ഒരു ചിത്രത്തില്‍ അച്ഛന്‍ ശരത് കുമാറിനൊപ്പം അഭിനയിക്കുന്നു. പാമ്പനിലൂടെ ഒരു വന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് ശരത് കുമാര്‍. എ വെങ്കടേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ഒരു ഫിക്ഷണല്‍ കഥാപാത്രമായാണ് താരം എത്തുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഒരു സാഹസിക കഥാപാത്രമായാണ് വരലക്ഷ്മി ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. എട്ടു സംഘടന രംഗങ്ങള്‍ ചിത്രത്തില്‍ വരലക്ഷ്മിക്കുണ്ടാകും. ഈ മാസം 23ന് ഷൂട്ടിംഗ് തുടങ്ങുന്ന പാമ്പനായി ശ്രീകാന്ത് ദേവയാണ് സംഗീതം നല്‍കുന്നത്.
Tags:pambanSarath kumarvaralakshmi sarathkumar