‘പത്മ’യുടെ ആദ്യ ടീസർ റിലീസായി

നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിച്ച് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന “പത്മ”യിലെ ആദ്യ ടീസർ റിലീസായി. അനൂപ് മേനോൻ സ്റ്റോറീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി എന്നിവർക്ക് പുറമേ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ,സംഭാഷണം എന്നിവക്ക് പുറമേ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തി​ൻ്റെ സംവിധാനവും.

മഹാദേവന്‍ തമ്പിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, കല- ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, സംഗീതം- നിനോയ് വർഗീസ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- അനില്‍ ജി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവർത്തകർ.

Here is the first teaser for Anoop Menon directorial Padma. Surabhi Lakshmi essaying the lead role.

Latest Video