പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച ഫൈനല്‍സിനുശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിക്കുന്ന ‘രണ്ട്’ പൂര്‍ത്തിയായി. സുജിത്‌ലാല്‍ സംവിധാനവും ബിനുലാല്‍ ഉണ്ണി രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകനാകുന്നത്. ഏറ്റുമാനൂരും പരിസരപ്രദേശങ്ങളിലുമായി, സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ച്, ഒറ്റഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പര്‍ശിച്ചു പോകുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് രണ്ട്. അന്നരേഷ്മ രാജന്‍ നായികയാകുന്നു.
ബാനര്‍-ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണം – പ്രജീവ് സത്യവ്രതന്‍, സംവിധാനം – സുജിത്‌ലാല്‍, ഛായാഗ്രഹണം – അനീഷ്‌ലാല്‍ ആര്‍.എസ്, കഥ, തിരക്കഥ, സംഭാഷണം – ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ടിനിടോം, മാനേജിംഗ് ഡയറക്ടര്‍ – മിനിപ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ – അഭിലാഷ് വര്‍ക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍, ചമയം – പട്ടണം റഷീദ്, പട്ടണംഷാ, കല – അരുണ്‍ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, ത്രില്‍സ് – മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ചാക്കോ കാഞ്ഞൂപ്പറമ്പന്‍, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് – കൃഷ്ണവേണി, വിനോജ് നാരായണന്‍, അനൂപ് കെ. എസ്, അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ് – സൂനകുമാര്‍, അനന്ദുവിക്രമന്‍,
ശരത്, ചീഫ് ക്യാമറ അസോസിയേറ്റ് – ബാല, ക്യാമറ അസോസിയേറ്റ്‌സ് – അഖില്‍, രാമനുണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – രാജേഷ് എം. സുന്ദരം, പ്രൊഡക്ഷന്‍ മാനേജര്‍ – രാഹുല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – സതീഷ് മണക്കാട്, ലീഗല്‍ കണ്‍സള്‍ട്ടന്റ് – അഡ്വക്കേറ്റ്‌സ് അന്‍സാരി & അയ്യപ്പ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് – ഹരി & കൃഷ്ണ, പ്രേജക്ട് കോ-ഓര്‍ഡിനേറ്റര്‍ – സണ്ണി താഴുത്തല, ഡിസൈന്‍സ് – ഓള്‍ഡ്‌മോങ്ക്‌സ്, അക്കൗണ്ട്‌സ് – സിബി ചന്ദ്രന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍, സ്റ്റുഡിയോ – ലാല്‍ മീഡിയ, അഡ്മിനിസ്‌ട്രേഷന്‍ – ദിലീപ്കുമാര്‍ (ഹെവന്‍ലി ഗ്രൂപ്പ്), ലൊക്കേഷന്‍ മാനേജര്‍ – ഏറ്റുമാനൂര്‍ അനുക്കുട്ടന്‍, ഓണ്‍ലൈന്‍ ഡിസൈന്‍സ് – റാണാപ്രതാപ്, സ്റ്റില്‍സ് – അജിമസ്‌ക്കറ്റ്, പിആര്‍ഓ-അജയ്തുണ്ടത്തില്‍.
ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധികോപ്പ, ബാലാജിശര്‍മ്മ, ഗോകുലന്‍, സുബീഷ്‌സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ്ഗ്രാമിക, രഞ്ജിത്കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര, രാജേഷ്മാധവന്‍, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്‍ദ്ദനന്‍, ഹരി കാസര്‍കോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിതബൈജു, പ്രീതി എന്നിവര്‍ അഭിനയിക്കുന്നു.
Its Pack up for Vishnu Unnikrishnan starrer Randu. AnnaReshma Rajan essaying lead roles in this SujithLal directorial.