പൃഥ്വിയുടെ ‘ഭ്രമ’ത്തിന് പാക്കപ്പ്
ബോളിവുഡില്‍ വന്‍ വിജയം നേടിയ അന്ധാദുന്‍ എന്ന ചിത്രത്തിന്‍റെ മലയാളം റീമേക്ക് ‘ഭ്രമ’ത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പൃഥ്വിരാജ് സുകുമാരന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. നവാഗതനായ രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോവിഡ് രണ്ടാം തരംഗത്തിന് മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നു. ഒരു പാട്ട് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി.
ഫോര്‍ട്ട്കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍. ശരത് ബാലനാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. സംവിധായകന്‍ തന്നെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ജേക്ക്സ് ബിജോയ് സംഗീതം നല്‍കുന്നു. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.
Andhadun Malayalam remake Bramam completed its shoot. The Ravi K Chandran directorial has Prithviraj, Unni Mukundan, Mamtha Mohandas in lead roles.