കോവിഡ് 19 പ്രതിസന്ധി നല്‍കിയ ഇടവേള കഴിഞ്ഞ് മോഹന്‍ലാല്‍ ആദ്യമായി ജോയ്ന്‍ ചെയ്ത ചിത്രത്തിന് പാക്കപ്പ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്‍റെ ഷൂട്ടിംഗ് കൊച്ചിയിലും തൊടുപുഴയിലൂമായി പൂര്‍ത്തിയായിരിക്കുകയാണ്. പൂര്‍ണമായും ക്വാറന്‍റൈന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് ഷൂട്ടിംഗ് നടന്നത്. 2013ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്‍റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തിലെ കഥയുടെ തുടര്‍ച്ചയുണ്ടാകും എന്നാണ് വിവരം.
ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി മോഹന്‍ലാലിന്‍റെ ജോര്‍ജ് കുട്ടിക്ക് താടിയുണ്ട്. മക്കളായി എത്തുന്ന അന്‍സിബയുടെയും എസ്തറിന്‍റെയും പ്രായത്തില്‍ വന്ന മാറ്റവും പ്രകടം. കാര്യമായി പ്രകടമായ മാറ്റങ്ങള്‍ ഇല്ലാത്തത് മീനയുടെ കഥാപാത്രത്തിന് മാത്രം.സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം അനിൽ ജോൺസൺ, സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിനായകൻ. കലാസംവിധാനം -രാജീവ് കോവിലകം. നിശ്ചല ഛായാഗ്രഹണം -ബെന്നറ്റ്, മേക്കപ്പ്-ജിതേഷ് പൊയ്യ . കോസ്റ്റ്യും ഡിസൈൻ ലിൻഡ ജീത്തു. അസ്സോസ്സിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. സഹസംവിധാനം – സോണി കുളക്കട, അർഷാദ് അയൂബ്. പ്രൊഡക്‌ഷൻ കൺട്രോളർ.സിദ്ദു പനയ്ക്കൽ. പ്രൊഡക്‌ഷൻ എക്സികുട്ടീവ്: സേതു അടൂർ, പ്രൊഡക്‌ഷൻ മാനേജർ. പ്രണവ് മോഹൻ. ഫിനാൻസ് കൺട്രോളർ ശശിധരൻ കണ്ടാണിശ്ശേരിൽ.
Its pack up for Mohanlal starrer Drishyam 2. The Jeethu Joseph directorial is the sequel for 2013 superhit Drishyam.