ദുല്‍ഖര്‍ സല്‍മാന്‍ കരിയറിലെ ആദ്യ പൊലീസ് വേഷം ചെയ്യുന്ന ചിത്രം സല്യൂട്ടിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ ‘അരവിന്ദ് കരുണാകരന്‍’ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്‍റെ തന്നെ വേ ഫാര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മാണം.
ബോളിവുഡ് നടി ഡയാന പെന്‍റി നായികയാകുന്ന ചിത്രത്തിന് കൊല്ലം, കാസർഗോഡ് എന്നിവടങ്ങള്‍ പ്രധാന ലൊക്കേഷനുകള്‍ ആയി. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി ചിത്രം വണിനു ശേഷമാണ് ദുല്‍ഖര്‍ ചിത്രത്തിലേക്ക് ബോബിയും സഞ്ജയും എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. അസ്‌ലം കെ. പുരയിൽ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സന്തോഷ് നാരായണന്‍റേതാണ് സംഗീതം.
Roshan Andrews’s Dulquer Salmaan starrer ‘Salute’ completed its shoot. Bobby-Sanjay penned for this cop thriller.