നെറ്റ്ഫ്ളിക്സിന്‍റെ പുതിയ തമിഴ് ആന്തോളജി സീരീസ് ‘പാവ കഥൈകള്‍’ പ്രദര്‍ശനം തുടങ്ങി. സുധ കോംഗാര, ഗൗതം മേനോന്‍, വെട്രിമാരന്‍, വിഘ്‌നേശ് ശിവ എന്നിവരാണ് ഈ സീരീസിലെ 4 ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സുധ കോംഗാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. സ്ത്രൈണതയുള്ള കഥാപാത്രമാണ് കാളിദാസിന്. ചിത്രം മികച്ച അഭിപ്രായങ്ങളാണ് സ്വന്തമാക്കുന്നത്.
അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, സിമ്രന്‍, സായി പല്ലവി എന്നിവര്‍ സീരീസില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദുരഭിമാന കൊലകളും ജാതിമത ഭേദങ്ങള്‍ മനുഷ്യരില്‍ സൃഷ്ടിക്കുന്ന ആന്തരിക സംഘര്‍ഷങ്ങളും പ്രമേയമാക്കുന്നവയാണ് 4 ചിത്രങ്ങളും. നേരത്തേ ആമസോണ്‍ ഒറിജിനല്‍ ആയി തമിഴില്‍ എത്തിയ ആന്തോളജി ചിത്രം ‘പുത്തം പുതു കാലൈ’യും ശ്രദ്ധ നേടിയിരുന്നു. കാളിദാസ് ആ ചിത്രത്തിലും വേഷമിട്ടിരുന്നു.
Anthology series Paava Kadhaiga streaming now in Netflix. Sudha Kongara, Vetrimaran, Gautham Menon, Vighnesh Siva directed different segments.