സാമൂഹ്യ രാഷ്ട്രീയ മാനങ്ങളുള്ള മുഖ്യധാരാ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാ രഞ്ജിത്. ആര്യ മുഖ്യ വേഷത്തില്‍ എത്തുന്ന ‘സര്‍പ്പാട്ട പരമ്പരൈ’ ആണ് പാ രഞ്ജിത്തിന്‍റെ പുതിയ ചിത്രം. ഇപ്പോള്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സൂപ്പര്‍ താരം വിജയിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നതിനുള്ള പദ്ധതികള്‍ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
കഥ പറഞ്ഞപ്പോൾ വിജയ്ക്ക് ഇഷ്ടമായെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പാ രഞ്ജിത്ത് പറഞ്ഞു. ചിത്രം സൂപ്പർഹീറോ കഥയായിരിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി. ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ മാസ്റ്റര്‍ ആണ് വിജയിന്‍റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഈ ചിത്രം പൊങ്കല്‍ റിലീസായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Director Pa Ranjith is planning a super hero flick with Thalapathy Vijay. More details is yet to come.