ബിഗ്‌ബോസ് തമിഴ് റിയിലിറ്റി ഷോയിലെ ഒരു പ്രധാന സംഭവ വികാസമായിരുന്നു ഓവിയയും ആരവും തമ്മിലുള്ള ബന്ധം. ആരവുമായി ഏറെ അടുത്ത ഓവിയ ഷോയില്‍ തുടരാനാകാത്ത സാഹചര്യത്തിലേക്ക് നീങ്ങി. ഇടയ്ക്ക് സ്വിമ്മിംഗ് പൂളില്‍ ചാടിയ ഓവിയ ഏറെ നേരം മുങ്ങി നിന്നതും വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ ആരവ് ഇത് അടുത്ത സൗഹൃദം മാത്രമാണെന്ന തരത്തിലാണ് ഷോ കഴിഞ്ഞ ഘട്ടത്തില്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അടുത്ത കാലത്തായി ഗോസിപ്പു കോളങ്ങളില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഇരുവരുടെയും പ്രണയം കൂടുതല്‍ ഉറയ്ക്കുന്നു എന്ന സൂചന നല്‍കുന്നത്.
ആരവുമായി വളരേ അടുത്ത ബന്ധമാണെന്നും അത് ഇപ്പോള്‍ എങ്ങനെയാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഓവിയ പറയുന്നു. വളരേ മികച്ച പിന്തുണ തങ്ങള്‍ പരസ്പരം നല്‍കുന്നുണ്ട്. കരിയറില്‍ രണ്ടു പേര്‍ക്കും ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. നല്ല രീതിയില്‍ പരസ്പരം കെയര്‍ ചെയ്യുന്നുണ്ട്. ഇതിനെ സൗഹൃദം എന്നു പറയുന്നില്ല. എന്തെങ്കിലും കൂടുതലായി ഉണ്ടാകുമ്പോള്‍ തീര്‍ച്ചയായും പറയുമെന്നും ഓവിയ കൂട്ടിച്ചേര്‍ത്തു.
Tags:aaravOvia