Select your Top Menu from wp menus
New Updates

‘ഒറ്റക്കൊമ്പന്‍’ ഒരുങ്ങുന്നത് വന്‍ ബജറ്റില്‍, ചിത്രം തുടങ്ങുക കൊറോണയ്ക്ക് ശേഷം

സുരേഷ് ഗോപിയുടെ 250-ാം ചിത്രമെന്ന രീതിയില്‍ പ്രഖ്യാപിച്ച ‘ഒറ്റക്കൊമ്പൻ’ ഒരുങ്ങുന്നത് വന്‍ ബജറ്റില്‍. താന്‍ മുമ്പ് നിര്‍മിച്ച പോക്കിരി രാജ, പുലിമുരുകന്‍ എന്നീ ചിത്രങ്ങളെ പോലെ മാസും ഫാമിലി ഡ്രാമയും കൂടിച്ചേരുന്ന വന്‍ കാന്‍വാസിലുള്ള ചിത്രമാണിതെന്നും അതിനാല്‍ കൊറോണ ഭീതി ഒഴിഞ്ഞാല്‍ മാത്രമേ ചിത്രീകരണം തുടങ്ങൂവെന്നും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ഓടിപ്പിടിച്ച് ചെയ്യാവുന്ന സിനിമയുമല്ല ഒറ്റക്കൊമ്പനെന്നും അദ്ദേഹം പറയുന്നു.

അടുത്തിടെ ചിത്രത്തിന്‍റെ പേര് മലയാളത്തിൽ ഒട്ടുമിക്ക താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരുന്നു. നേരത്തെ സിനിമയ്ക്കും സുരേഷ് ഗോപിയുടെ കഥാപാത്രത്തിനും കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേര് നൽകാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോടതി ഇത് തടയുകയായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ച കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് കോടതിയെ സമീപിച്ചത്. കടുവയിൽ പൃഥ്വിരാജ് കഥാപാത്രത്തിൻറെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ്.

ടോമിച്ചൻ മുളകുപാടത്തിന്‍റെ നിർമ്മാണത്തിൽ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുമ്പ് നിശ്ചയിച്ച അഭിനേതാക്കളും പ്രമേയവും തന്നെയായിരിക്കുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Suresh Gopi’s 250th film Ottakkomban will only start after Corona crisis. The movie being directed by Mathew Thomas will be shot in big budget. Bankrolling by Tomichan Mulakupadam.

Related posts