മീനാക്ഷിയുടെ അമീറ ജൂൺ 4ന്
നവാഗതനായ റിയാസ് മുഹമ്മദിന്റെ സംവിധാനത്തിൽ ബാലതാരം മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അമീറ. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. ജി.ഡബ്ല്യു.കെ എന്റര്‍ടൈന്‍മെന്റ്‌സ്, ടീം ഡിസംബര്‍ മിസ്റ്റ് എന്നിവരുടെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂൺ 4 ന് ഫസ്റ്റ് ഷോ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. മീനാക്ഷിയുടെ അച്ഛന്‍ അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ.
മീനാക്ഷിയെ കൂടാതെ സഹോദരന്‍ ഹാരിഷ്, കോട്ടയം രമേഷ്, കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. അനൂപ് ആര്‍. പാദുവ, സമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി.പ്രജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സനല്‍ രാജിയാണ്. പ്രോജക്ട് ഡിസൈനര്‍ റിയാസ് മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസ് കുരിയാക്കോസ്, ടോണി ജോസഫ്, കലാ സംവിധാനം ഫാരിസ് മുഹമ്മദ്, സംഗീത സംവിധാനം അനൂപ് ജേക്കബ്, കോസ്റ്റ്യൂം ടി.പി ഫര്‍ഷാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജീവ് ശേഖര്‍, വാര്‍ത്ത പ്രചരണം പി. ശിവപ്രസാദ്.
Meenakshi essaying lead role in Riyas Muhammad directorial Ameera. OTT release on First show via June 4th.