ആത്മീയ ഗുരു എന്ന നിലയില്‍ ഏറെ ആരാധകരുള്ള ഓഷോ രജനീഷിന്റെ ജീവിതം സിനിമായാകാന്‍ ഒരുങ്ങുന്നു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമീര്‍ ഖാന്‍ ഓഷോയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്‍വീര്‍ സിംഗും ചിത്രത്തിലുണ്ടാകുമെന്ന് സൂചനയുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
തംഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ഷൂട്ടിംഗിനു ശേഷം തന്റെ സ്വപ്‌ന പദ്ധതിയായ മഹാഭാരതത്തിന്റെ ജോലികളിലേക്ക് അമീര്‍ കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുകേഷ് അംബാനിയാണ് 1000 കോടി മുതല്‍ മുടക്കില്‍ ഈ ചിത്രം നിര്‍മിക്കാനൊരുങ്ങുന്നത്. വിവിധ സീരീസുകളായിട്ടായിരിക്കും മഹാഭാരതം റിലീസ് ചെയ്യുക.