നവ്യ നായര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ‘ ഒരുത്തീ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. വികെ പ്രകാശിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഉടന്‍ റിലീസ് പ്രഖ്യാപിക്കുമെന്നാണ് വിവരം. താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന ഒരു സ്ത്രീ നേരിടുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്‍റെ പ്രമേയം. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
ഒരു ബോട്ട് കണ്ടക്റ്ററാണ് നവ്യയുടെ കഥാപാത്രമെന്നാണ് സൂചന. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവും നിര്‍മാണം ബെന്‍സി നാസറുമാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
The trailer launched for Navya Nair starrer ‘Oruthee’. The V K Prakash directorial will release soon.