ലിയോ തദേവൂസിന്റെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തിയ ഒരു സിനിമാക്കാരന്‍ തിയറ്ററുകളില്‍ ഒരു മാസം പിന്നിടുകയാണ്. മികച്ച തുടക്കം ചിത്രത്തിന് ലഭിച്ചെങ്കിലും അതേ രീതിയില്‍ കളക്ഷന്‍ നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. മറ്റ് ചില വന്‍ ചിത്രങ്ങളുടെ റിലീസ് സിനിമാക്കാരന്റെ കളക്ഷനെ ബാധിക്കുകയായിരുന്നു. 30 ദിവസത്തില്‍ 5.8 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തിട്ടുള്ളത്. ചില റിലീസ് സെന്ററുകളില്‍ ചിത്രം തുടരുന്നുണ്ട്.
ചിത്രത്തിന്റെ ബജറ്റും വലിയ ചിത്രങ്ങളില്‍ നിന്നുള്ള മല്‍സരവും കണക്കിലെടുക്കുമ്പോള്‍ ശരാശരിക്കും അല്‍പ്പം മുകളിലുള്ള പ്രകടനം കേരള ബോക്‌സ്ഓഫിസില്‍ ചിത്രം നടത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
Tags:leo thaddeusoru cinemakkaranvineeth sreenivasan