ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം ‘ ഒരു യമണ്ടന്‍ പ്രേമകഥ’ യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫലാണ്.
ചിത്രത്തില്‍ ഒരു ലോക്കല്‍ പെയ്ന്ററുടെ വേഷമാണ് ദുല്‍ഖറിനുള്ളത്. ഒരു പുതുമുഖത്തെയാണ് നായികാ വേഷത്തിന് പരിഗണിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, സലിം കുമാര്‍ തുടങ്ങിയവരുണ്ട്.
ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫല്‍. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്‍കുന്നു. പി സുകുമാര്‍ ക്യാമറ ചലിപ്പിക്കുന്നു. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചിക്കുന്നത്.