ടോവിനോ തോമസും നിമിഷ സജയനും അനു സിതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ തിയറ്ററുകളില്‍ മികച്ച അഭിപ്രായം സ്വന്തമാക്കി തുടരുകയാണ്. കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതക കേസിനെ ആസ്പദമാക്കി മധുപാല്‍ സംവിധാനം ചെയ്ത ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ മെച്ചപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. തിരക്കഥ ഒരുക്കിയത് ജീവന്‍ ജോബ് തോമസാണ്. ചിത്രത്തിലെ പുതിയ വിഡിയോ ഗാനം കാണാം.
ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
Tags:anu sitharamadhupalNimisha sajayanOru Kuprasidha Payyantovino thomas