‘ഒരു കനേഡിയന്‍ ഡയറി’ നാളെ മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

‘ഒരു കനേഡിയന്‍ ഡയറി’ നാളെ മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

നവാഗത സംവിധായക സീമ ശ്രീകുമാർ ഒരുക്കുന്ന ‘ഒരു കനേഡിയൻ ഡയറി’ നാളെ പുറത്തിറങ്ങുകയാണ്. നിരവധി പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം 80 ശതമാനത്തോളം കാനഡയിൽ തന്നെ ചിത്രീകരിച്ച ആദ്യ മലയാള സിനിമ കൂടിയാണ്. ‘ഒരു കനേഡിയൻ ഡയറി’യുടെ തിയറ്റര്‍ ലിസ്റ്റ് കാണാം. പോൾ പൗലോസ് , ജോർജ് ആന്റണി, സിമ്രാൻ, പൂജ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാനഡയിലെത്തിയ നായികയെ കാണാതാവുന്നതോടെ നായകൻ നടത്തുന്ന അന്വേഷണവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും മുൻനിർത്തി ഉദ്‌വേഗഭരിതമായ ഒരു റൊമാന്റിക് സൈക്കോ ത്രില്ലർ മൂഡിലാണ് ചിത്രം സഞ്ചരിക്കുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

പുതുമുഖ അഭിനേതാക്കള്‍ക്കും ഗായകര്‍ക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളായ പ്രസാദ് മുഹമ്മ, അഖിൽ കവലയൂർ, പിന്നണി ഗായകന്മാരായ ഉണ്ണിമേനോന്‍ , മധു ബാലകൃഷ്ണന്‍, വെങ്കി അയ്യര്‍ ,കിരണ്‍ കൃഷ്ണന്‍ , രാഹുല്‍ കൃഷ്ണന്‍ , മീരാ കൃഷ്ണന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-കൃഷണകുമാര്‍ പുറവന്‍കര , അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു ശിവന്‍, അസി.ഡയറക്ടര്‍- പ്രവിഡ് എം, പശ്ചാത്തല സംഗീതം- ഹരിഹരന്‍ എം.ബി,സൗണ്ട് എഫക്ട്- ധനുഷ് നായനാര്‍, എഡിറ്റിങ്ങ് – വിപിന്‍ രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുജയ് കുമാര്‍.ജെ.എസ്സ്.

Seema Sreekumar directorial ‘Oru Canadian Diary’ releasing tomorrow. Here is the theater list.

Film scan Latest