മലയാളത്തില്‍ നിന്നുള്ള എക്കാലത്തെയും വലിയ ആഗോള റിലീസുകളില്‍ ഒന്നാകുകയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ്വ് എന്ന പുതുമുഖ ചിത്രം. നാല് തെന്നിന്ത്യന്‍ ഭാഷകളിലും ഇന്ന് ഒരുമിച്ച് റിലീസ് ചെയ്യുന്ന ചിത്രത്തിന് 1500ല്‍ അധികം തിയറ്ററുകള്‍ ആദ്യ ദിനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. കേരളത്തിലെയും ജിസിസിയിലെയും തിയറ്റര്‍ ലിസ്റ്റ് കാണാം.
തമിഴിലും അഡാറ് ലവ്വായി തന്നെ എത്തുന്ന ചിത്രം തെലുങ്കില്‍ ലവ്വേര്‍സ് ഡേയാണ്. കിറുക്ക് ലവ്വ് സ്റ്റോറി എന്ന പേരിലാണ് കന്നഡയില്‍ ചിത്രമെത്തുന്നത്. ആദ്യ ഗാനത്തിലൂടെയും ടീസറിലൂടെയും ലഭിച്ച വലിയ ആഗോള ശ്രദ്ധ തന്നെയാണ് ഒരു വര്‍ഷത്തിനിപ്പുറം വന്‍ റിലീസിന് സഹായകമാകുന്നത്. ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയി മാറിയ പ്രിയ പ്രകാശ് വാര്യരും റോഷനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രമുഖ ബാനറുകളാണ് വിവിധ ഭാഷകളില്‍ തിയറ്ററുകളിലെത്തിക്കുന്നത്.