ഒമര്‍ലുലു സംവിധാനം ചെയ്ത് തിയറ്ററുകളില്‍ എത്തിച്ച പുതുമുഖ ചിത്രം ഒരു അഡാറ് ലവ്വ് തണുത്ത പ്രതികരണമാണ് തിയറ്ററുകളില്‍ നേടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ച് വ്യാപക എതിരഭിപ്രായം വന്നതിനാല്‍ പുതിയ ക്ലൈമാക്‌സോടെയാണ് ബുധനാഴ്ച മുതല്‍ ചിത്രം പ്രദര്‍ശിപ്പിക്കുക. അതിനിടെ ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
റോഷന്‍ അബ്ദുള്‍ റൗഫ്, നൂറിന്‍ ഷെരീഫ്, പ്രിയാ പ്രകാശ് വാര്യര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം നാല് തെന്നിന്ത്യന്‍ ഭാഷകളിലായി 1500ല്‍ അധികം തിയറ്ററുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ഇപ്പോള്‍ തിയറ്ററുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.