ഇതിനകം ആഗോള ശ്രദ്ധ തന്നെ പിടിച്ചുപറ്റിയ ‘ ഒരു അഡാറ് ലവ്വ്’ എന്ന പുതുമുഖ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുയാണ്. ഈ വര്‍ഷം ആദ്യമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ഷൂട്ടിംഗ് പല പ്രതിസന്ധികളുടെയും തര്‍ക്കങ്ങളുടെയും ഭാഗമായി നീണ്ടു പോകുകയായിരുന്നു. നിര്‍മാതാവ് ഔസേപ്പച്ചനുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ന്നുവെന്നും തിരക്കഥയില്‍ വരുത്തിയ തിരുത്തലുകളോടെ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുകയാണെന്നും ഒമര്‍ ലുലു അറിയിച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു പുതിയ വിഡിയോ ഒമര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
View this post on InstagramFinal shedule #omarlulu #oruadaarlove @roshan_abdul_rahoof @noorin_shereef_ @mathewj_306 @arun_a_kumar @mathewj_306 @sathyajith.zbullmu6 @siyadhshajahan @sinu_sidharth
ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഒമര്‍ ലുലു പറഞ്ഞത്. ഒരു അഡാറ് ലവ്വ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമായിരിക്കും പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ചിത്രങ്ങളിലേക്ക് ഒമര്‍ നീങ്ങുക. പുതുമുഖങ്ങള്‍ അണിനിരക്കുന്ന വൈറല്‍ 2019, ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍, ജയറാം ചിത്രം, ഹാപ്പി വെഡ്ഡിംഗ് തമിഴ് തുടങ്ങിയവയെല്ലാം ഒമര്‍ ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.
View this post on InstagramBack to Adaar days💕. @vaishak_pavanan .
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, മൂവി ടിക്കറ്റ്, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ