മാണിക്യ മലരായ പൂവിക്ക് ശേഷം ഒരു അഡാര്‍ ലവ്വിലെ അടുത്ത ഗാനം ഉടന്‍ യൂട്യൂബിലെത്തും. പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷാന്‍ റഹ്മാനാണ് ഈണം പകരുന്നത്. ഷാന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ഗാനത്തിന്റെ മിക്‌സിംഗിനിടയില്‍ ചിത്രീകരിച്ച വീഡിയോ പങ്കുവെച്ചത്. ആദ്യ ഗാനം ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും പ്രിയാ വാര്യര്‍ എന്ന ഇന്റര്‍നെറ്റ് സെലിബ്രിറ്റിയെ സൃഷ്ടിക്കുകയും ചെയ്തതിന്റെ ത്രില്ലിലാണ് അണിയറക്കാര്‍.