വന്‍ പ്രചാരണങ്ങളും കോലാഹലങ്ങളുമായി എത്തിയ പുതുമുഖ ചിത്രം ‘ഒരു അഡാറ് ലവ്വ്’ തിയറ്ററുകളില്‍ ചലനം സൃഷ്ടിക്കുന്നില്ല. 4 തെന്നിന്ത്യന്‍ ഭാഷകളിലായി പുറത്തിറക്കിയ ചിത്രത്തിന് മികച്ച റിലീസാണ് ലഭിച്ചത്. എന്നാല്‍ ആദ്യ ദിനത്തില്‍ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ഏച്ചുകെട്ടിയ രസിപ്പിക്കാത്ത ഒരു ചിത്രമെന്ന അഭിപ്രായം വ്യാപകമാകുകയായിരുന്നു. പുതുമുഖങ്ങളില്‍ പ്രിയാവാര്യരുടെയും റോഷന്റെയും പ്രകടനം മികച്ച അഭിപ്രായം നേടുന്നില്ല. നൂറിനാണ് താരതമ്യേന നല്ല അഭിപ്രായം നേടുന്നത്.
ആദ്യ പാട്ടിലൂടെയും ടീസറിലൂടെയും ആഗോള ശ്രദ്ധ നേടിയ പ്രിയാ വാര്യര്‍ക്കും റോഷനും പ്രാധാന്യം നല്‍കുന്ന തരത്തില്‍ തിരക്കഥയില്‍ മാറ്റം വരുത്തിയാണ് ചിത്രം പിന്നീട് ഷൂട്ട് ചെയ്തതെന്നും നിര്‍മാതാവ് അതിന് സമ്മര്‍ദം ചെലുത്തിയെന്നും സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞിരുന്നു. ഈ മാറ്റം ചിത്രത്തെ കൂടുതല്‍ മോശമാക്കിയിരിക്കാനാണ് സാധ്യതയെന്നാണ് തിയറ്ററുകളില്‍ നിന്ന് ഉയരുന്ന വിവരം.
ആദ്യ ദിനത്തില്‍ 2.70 കോടി രൂപയാണ് മൂന്ന് ഭാഷകളില്‍ നിന്നുമായി ചിത്രം നേടിയിട്ടുള്ളതെന്നാണ് വിവരം. അടുത്ത ദിവസം അതില്‍ നിന്നും ഏറെ താഴേക്ക് കളക്ഷന്‍ പോയിട്ടുണ്ട്. പ്രചാരണത്തിനും പ്രീ റിലീസ് ഇവന്റുകള്‍ക്കുമുള്‍പ്പടെ മറ്റ് പുതുമുഖ ചിത്രങ്ങളെ അപേക്ഷിച്ച് താരതമ്യേന വലിയ മുതല്‍ മുടക്ക് ചിത്രത്തിനുണ്ടായിട്ടുണ്ട്. വിവിധ വിതരണാവകാശത്തിലൂടെ നിര്‍മാതാക്കള്‍ ലാഭം കണ്ടെയിത്തിയിട്ടുണ്ടാകാമെങ്കിലും വിതരണക്കാര്‍ക്ക് വലിയ നഷ്ടമാണ് ചിത്രം വരുത്തിവെക്കുക.