ആഗോള ശ്രദ്ധ തന്നെ പിടിച്ചുപറ്റിയ ‘ ഒരു അഡാറ് ലവ്വ്’ എന്ന പുതുമുഖ ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനത്തില്‍ തിയറ്ററുകളിലെത്തും. ഈ വര്‍ഷം ആദ്യമാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ഷൂട്ടിംഗ് പല പ്രതിസന്ധികളുടെയും തര്‍ക്കങ്ങളുടെയും ഭാഗമായി നീണ്ടു പോകുകയായിരുന്നു. പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റൗഫ് തുടങ്ങിയവര്‍ ഇതിനകം അഡാറ് ലവ്വിന്റെ പാട്ടിലെയും ടീസറിലെയും പ്രകടനത്തിന്റെ പേരില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. .ഇതിനിടെ പ്രിയയ്ക്ക് ലഭിക്കുന്ന അമിത പ്രാധാന്യവും അതി പ്രശസ്തിയും പലരിലും എതിര്‍പ്പിനിടയാക്കുകയും ജനപ്രീതി ഇടിയുകയും ചെയ്തു. പ്രിയാ വാര്യരും ഒമര്‍ ലുലുവും ഇതിനിടെ പിണക്കത്തിലായെന്നും സെറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ശരിവെച്ചുകൊണ്ട് ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ എക്കൗണ്ടുകളില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിട്ടുണ്ട്. പ്രിയയ്ക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ തിരക്കഥയില്‍ മാറ്റം വരുത്താന്‍ നിര്‍മാതാവ് നിര്‍ദേശിച്ചതാണ് ഷൂട്ടിംഗ് വൈവിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രത്തിലെ മൂന്ന് പാട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.