ഷെബിന്‍ ബെന്‍സണ്‍, ഇന്‍ഡി പള്ളാശ്ശേരി, പുതുമുഖം റെയ്ച്ചല്‍ ഡേവിഡ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷിബു ബാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരൊന്നന്നര പ്രണയകഥ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്. ഷൊര്‍ണ്ണൂര്‍ പ്രധാന ലൊക്കേഷനായ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, സുധീര്‍ കരമന, അലന്‍സിയര്‍, മാമുക്കോയ, വിനോദ് കോവൂര്‍, വേണുമച്ചാട്, നാസ്സര്‍ ചേലക്കര, ബിനോയ് നാബല, സുരഭിലക്ഷ്മി, ഉമാനായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
സ്‌കൂള്‍ തലം മുതല്‍ പരസ്പരം കലോല്‍സവ വേദികളില്‍ പരസ്പരം മല്‍സരിക്കുന്ന രമണന്റെയും ആമിനയുടെയും മല്‍സരത്തിന്റെയും ഇഷ്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഗോള്‍ഡണ്‍ ഗ്ലോബിന്റെ ബാനറില്‍ എം.എം. ഹനീഫ, നിധിന്‍ ഉദയന്‍, ഖലീല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ഹഖ് നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്റെ സംഗീതം.
Tags:oronnonnara pranayakadha