സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓര്‍മ’യുടെ പൂജയും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി
ജി. സുധാകരനാണ് ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ നിര്‍വഹിച്ചത്. സുരേഷ് തിരുവല്ല സ്വാഗതമാശംസിച്ചപ്പോള്‍ മന്ത്രിയും മറ്റു വിശിഷ്ടാതിഥികളും ചിത്രത്തിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകളര്‍പ്പിച്ച് സംസാരിച്ചു. നടന്‍ ജയ്‌സണ്‍ മത്തായി നന്ദിപ്രകാശനം നടത്തി. തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുമുണ്ടായി.
ബാനര്‍ – സൂരജ് ശ്രുതി സിനിമാസ്, നിര്‍മ്മാണം-സാജന്‍ റോബര്‍ട്ട്, കഥ, സംവിധാനം – സുരേഷ് തിരുവല്ല, തിരക്കഥ, സംഭാഷണം – ഡോ. രവി പര്‍ണ്ണശാല, എക്‌സി: പ്രൊഡ്യൂസര്‍ – സ്റ്റാന്‍ലി മാത്യുജോണ്‍, ഛായാഗ്രഹണം – പ്രതീഷ് നെന്മാറ, എഡിറ്റിംഗ് – കെ. ശ്രീനിവാസ്, ഗാനരചന – അജേഷ് ചന്ദ്രന്‍, അനുപമ സംഗീതം – രാജീവ് ശിവ, ബാബുകൃഷ്ണ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – കെ.ജെ. വിനയന്‍, അസ്സോ: ഡയറക്ടര്‍ – അലക്‌സ് ആയൂര്‍, പ്രൊ: കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍, ആലാപനം – എം.ജി. ശ്രീകുമാര്‍, സൂര്യഗായത്രി, പശ്ചാത്തല സംഗീതം – റോണി റാഫേല്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍, കല-റിഷി. എം, ചമയം – ബൈജു ബാലരാമപുരം, കോസ്റ്റ്യും – സൂര്യാ ശ്രീകുമാര്‍, സ്റ്റില്‍സ് – അജേഷ് ആവണി, ഡിസൈന്‍സ് – പ്രമേഷ്, സുധീഷ് ആര്‍എല്‍വി, കോറിയോഗ്രാഫി – കിരണ്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – സതീഷ് പൂമംഗലത്ത്, സ്റ്റുഡിയോ – ചിത്രാഞ്ജലി.
ഗായത്രി അരുണ്‍, ഓഡ്രി മിറിയം, ജയകൃഷ്ണന്‍, സൂരജ്കുമാര്‍ (ക്വീന്‍ ഫെയിം), ദിനേശ്പണിക്കര്‍, വി.കെ. ബൈജു, ബാലാജിശര്‍മ്മ, ജയന്‍ ചേര്‍ത്തല, ഷിബു ലബാന്‍, രാജേഷ് പുനലൂര്‍, ജയ്‌സപ്പന്‍ മത്തായി, രമേഷ് ഗോപാല്‍, റിങ്കുരാജ്, ശോഭാ മോഹന്‍, അഞ്ജുനായര്‍, ആഷിമേരി, ഡയാനമിറിയം, മണക്കാട് ലീല, ഐശ്വര്യ എന്നിവരഭിക്കുന്നു. തിരുവനന്തപുരവും നെല്ലിയാമ്പതിയുമാണ് പ്രധാന ലൊക്കേഷനുകള്‍.
Tags:ormasuresh thiruvalla