ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരന്‍ നായകനാകുന്ന ‘ഒരിലത്തണലില്‍’

കാക്കമുക്ക് ഗ്രാമത്തിലെ കൃഷിക്കാരനായ അച്യുതനെ ചുറ്റിപ്പറ്റിയാണ് ”ഒരിലത്തണലില്‍” എന്ന ചലച്ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്നത്. ഒരപകടത്തില്‍ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട അച്യുതന്‍ തന്റെ കൈകള്‍ക്കായി പ്രതേ്യകം രൂപപ്പെടുത്തിയ കൃഷി ഉപകരണങ്ങള്‍ ഉപയോഗിച്ച് കൃഷിചെയ്യുന്നു. പ്രകൃതിയെ പഠിക്കാനും മനസ്സിലാക്കാനും മെച്ചപ്പെടുത്താനും അശ്രാന്ത പരിശ്രമം നടത്തുന്ന അച്യുതന്‍, പക്ഷികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊത്ത് ജീവിക്കുകയും ചെയ്യുന്ന അച്യുതന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കൈപ്പത്തികള്‍ നഷ്ടപ്പെട്ട ശ്രീധരനാണ് അച്യുതനെ അവതരിപ്പിക്കുന്നത്. ശ്രീധരന്റെ യഥാര്‍ത്ഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണീ ചിത്രം.

ബാനര്‍ – സഹസ്രാരാ സിനിമാസ്, സംവിധാനം – അശോക് ആര്‍. നാഥ്, നിര്‍മ്മാണം – സന്ദീപ്. ആര്‍, രചന – സജിത്‌രാജ്, ഛായാഗ്രഹണം – സുനില്‍പ്രേം. എല്‍.എസ്, എഡിറ്റിംഗ് – വിപിന്‍മണ്ണൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ജിനി സുധാകരന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – സാബുപ്രൗദീന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിജയന്‍ മുഖത്തല, ചമയം – ലാല്‍ കരമന, കല – ഹര്‍ഷ വര്‍ദ്ധന്‍കുമാര്‍, വസ്ത്രാലങ്കാരം – വാഹീദ്, സംഗീതം – അനില്‍, സൗണ്ട് ഡിസൈന്‍ – അനീഷ് എ.എസ്, സൗണ്ട് മിക്‌സിംഗ് – ശങ്കര്‍ദാസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – മണിയന്‍ മുഖത്തല, അസോസിയേറ്റ് ഡയറക്ടര്‍ – അരുണ്‍ പ്രഭാകര്‍, പശ്ചാത്തലസംഗീതം – അനില്‍, വിതരണം – സഹസ്രാരാ സിനിമാസ്, മാര്‍ക്കറ്റിംഗ് – രാജേഷ് രാമചന്ദ്രന്‍ (ശ്രീമൗലി ക്രീയേറ്റീവ് മാര്‍ക്കറ്റിംഗ്), സ്റ്റുഡിയോ – ചിത്രാഞ്ജലി, പോസ്റ്റ്‌ഫോക്കസ്, സൂര്യ
വിഷ്വല്‍ മീഡിയ, സ്റ്റില്‍സ് & ഡിസൈന്‍ – ജോഷ്വാ കൊല്ലം, പിആര്‍ഓ – അജയ്തുണ്ടത്തില്‍.
ശ്രീധരന്‍, കൈനകരി തങ്കരാജ്, ഷൈലജ. പി അമ്പു, അരുണ്‍, വെറോണിക്ക മെദേയ്‌റോസ്, ഡോ. ആസിഫ് ഷാ, മധുബാലന്‍, സാബുപ്രൗദീന്‍, പ്രവീണ്‍കുമാര്‍, സജിപുത്തൂര്‍, അഭിലാഷ്, ബിജു, മധുമുന്‍ഷി, സുരേഷ്മിത്ര, മനോജ്പട്ടം, ജിനി പ്രേംരാജ്, അറയ്ക്കല്‍ ബേബിച്ചായന്‍, അമ്പിളി, ജിനി സുധാകരന്‍
എന്നിവരഭിനയിക്കുന്നു.

Ashok R Nath directorial Orilathanalil has Sreedharan who lost both hands in an accident in lead role.

Latest Upcoming