നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷന്‍ ജാവ’യ്ക്ക് തിയറ്ററുകള്‍ വീണ്ടും തുറന്നതിനു ശേഷം ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. വി സിനിമാസ് നിര്‍മിച്ച ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. അറിയപ്പെടാതെ പോയ വീരന്മാരുടെ കഥകള്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. നാളെ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.
കേരളത്തിലും തമിഴ്‍നാട്ടിലുമായി നടന്ന ഒരു യഥാര്‍ത്ഥ അന്വേഷണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. വിനായകന്‍, ബാലു വര്‍ഗീസ്, ഇര്‍ഷാദ്, ബിനു പാപ്പു, സുധി കോപ്പ, ദീപക് വിജയന്‍, ലുക്ക് മാന്‍, പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
‘Operation Java’ starring Vinayakan, Balu Varghese getting comparatively good booking.Here is the theater list for Tharun Moorthy directorial.