ഒരു അഡാറ് ലവ്വിനു ശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രം ധമാക്കയുടെ റിലീസ് പ്രഖ്യാപിച്ചു.നിക്കി ഗല്‍റാണി നായികയായി എത്തുന്ന ചിത്രത്തില്‍ അരുണാണ് നായകന്‍. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി എത്തിയ അരുണ്‍ ആദ്യമായി നായകനായി എത്തുന്ന ചിത്രത്തില്‍ അരുണിന്റെ ഭാര്യ വേഷത്തിലാണ് നിക്കി എത്തുന്നത്. നവംബര്‍ 28നാണ് ചിത്രത്തിന്റെ റിലീസ്.
തായ്‌ലന്റിലെ പട്ടായയിലാണ് അവസാന ഘട്ട ഷൂട്ടിംഗ് നടന്നത്. തൃശൂരായിരുന്നു പ്രധാന ലൊക്കേഷന്‍. ഹണിമൂണ്‍ രംഗങ്ങളാണ് പട്ടാലയില്‍ ചിത്രീകരിച്ചത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് നിര്‍മിക്കുന്നത്. മുകേഷ്, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, ഇന്നസന്റ്, ഇടവേള ബാബു, സാബുമോന്‍, ആനി ലിബു, മിഷേല്‍, നൂറിന്‍ ഷെറീഫ്, ഉര്‍വശി, നേഹ സക്‌സേനാ, നിഖിത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഒമറിന്റെ കഥക്ക് സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരണ്‍ ലാല്‍ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ 6 ഗാനങ്ങളുണ്ടാകും.
Omar Lulu’s Dhamakka releasing in November 28ൂപ. Nikki Galrani playing the female lead and Arun essaying the mail lead.