സ്ത്രീവിരുദ്ധമയ ഘടകങ്ങളെ തന്റെ സിനിമയില്‍ മഹത്വവത്ക്കരിക്കില്ലെന്നും അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്നും പരസ്യമായി നിലപാട് പ്രഖ്യാപിച്ചയാളാണ് പ്രിഥ്വിരാജ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയുള്ള ചര്‍ച്ചകളിലായിരുന്നു ഇത്. എന്നാല്‍ പ്രിഥ്വിരാജ് സംവിധായകനായി അരങ്ങേറിയ ലൂസിഫറില്‍ ഐറ്റം ഗാനം ഉള്‍പ്പെടുത്തപ്പെട്ടതോടെ പ്രിഥ്വി ഏറെ വിമര്‍ശനം നേരിട്ടു. ഗാനത്തിന്റെ ചിത്രീകരണവും ഐറ്റം സോംഗ് ഉള്‍പ്പെടുത്തിയതും പ്രിഥ്വിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായിട്ടാണെന്നായിരുന്നു വിമര്‍ശനം. ബോളിവുഡില്‍ പോലും ഐറ്റം സോംഗിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയാണ്.
ഡാന്‍സ് ബാറില്‍ ഐറ്റം ഡാന്‍സ് അല്ലാതെ ഓട്ടന്‍ തുള്ളല്‍ കാണിക്കാന്‍ പറ്റുമോ എന്നായിരുന്നു വിമര്‍ശനങ്ങളോട് പ്രിഥ്വിയുടെ പ്രതികരണം.
ഇപ്പോള്‍ ഈ നിലപാടില്‍ പ്രിഥ്വിരാജിനെ ട്രോളി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നിരിക്കുകയാണ്. ‘ ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല്മാറരുത്’ എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.
Omar Lulu trolled Prithviraj on his item dance remark. In a recent interview, Prithvi justified the inclusion of an item song in Lucifer