മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയന്‍ തിയറ്ററുകളിലെത്തുന്നത് ഒക്‌റ്റോബര്‍ 18ന്. ഇനിയും ഒരു ഷെഡ്യൂള്‍ കൂടി ബാക്കിയുള്ള ചിത്രം പൂജാ അവധിക്കു മാത്രമേ തിയറ്ററുകളിലെത്തിക്കൂ. പോസ്റ്റ് പ്രൊഡക്ഷനായും ഒടിയന് കൂടുതല്‍ സമയം ആവശ്യമായിട്ടുണ്ട്. സോളോ റിലീസായി കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ത മേക്കോവറുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.