വി എ ശ്രീകുമാറിന്റെ ബിഗ്‌സ്‌ക്രീനിലെ ആദ്യ സംവിധാനം സംരംഭം ഒടിയന്റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. പാലക്കാട് നടക്കുന്ന ഷൂട്ടിംഗില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലമാണ് ആവിഷ്‌കരിക്കുന്നത്. 25ലധികം വരുന്ന വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ നടത്തിയ മേക്കോവറിലൂടെയാണ് മോഹന്‍ലാല്‍ ഒടിയന്റെ അവസാന ഷെഡ്യൂളിനായി തയാറെടുക്കുന്നത്. നേരത്തേ ഈ ലുക്കിലുള്ള ഇന്‍ട്രോ ടീസര്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതിനിടെ മറ്റു ചിത്രങ്ങളിലേക്ക് പോയതോടെ ക്ലീന്‍ഷേവ് മാറിയിരുന്നു. ഇപ്പോള്‍ ഒടിയനായി വീണ്ടും മീശയെടുത്ത ലാലേട്ടന്റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്.
.@Mohanlal has joined the next schedule of #Odiyan pic.twitter.com/VJMYHgI3gH
— Forum Keralam (FK) (@Forumkeralam1) March 7, 2018