വി എ ശ്രീകുമാറിന്റെ ബിഗ്‌സ്‌ക്രീനിലെ ആദ്യ സംവിധാനം സംരംഭം ഒടിയന്റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. പാലക്കാട് നടക്കുന്ന ഷൂട്ടിംഗില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലമാണ് ആവിഷ്‌കരിക്കുന്നത്. 25ലധികം വരുന്ന വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ നടത്തിയ മേക്കോവറിലൂടെയാണ് മോഹന്‍ലാല്‍ ഒടിയന്റെ അവസാന ഷെഡ്യൂളിനായി തയാറെടുക്കുന്നത്. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, നരേന്‍ തുടങ്ങിയവരും അവസാന ഷെഡ്യൂളില്‍ ഉണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മേക്കിംഗ് വീഡിയോ മനോരമ ഓണ്‍ലൈന്‍ പുറത്തുവിട്ടു