ഒടിയന്റെ ആക്ഷന്‍ ചിത്രീകരണത്തിനിടയിലെ മറ്റൊരു വിഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്. ഉയരമുള്ള ഒരു കൊമ്പില്‍ നിന്നു ചാടി വില്ലന്‍മാരെ വീഴ്ത്തുന്ന മോഹന്‍ലാലിന്റെ ഒടിയനെ ചിത്രീകരിച്ചതിന്റെ വിഡിയോ ആണ് വൈറലാകുന്നത്. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ ഒരുക്കിയത്.