New Updates
  • കെജിഎഫ് മലയാളം- തിയറ്റര്‍ ലിസ്റ്റ് കാണാം

  • ഫഹദിന്റെ ഞാന്‍ പ്രകാശന്‍, ഈ തിയറ്ററുകളില്‍

  • എന്റെ ഉമ്മാന്റെ പേര്- തിയറ്റര്‍ ലിസ്റ്റ്

  • മാര്‍ക്കോണി മത്തായിയുമായി വിജയ് സേതുപതിയും ജയറാമും

  • ധനുഷ്, ടോവിനോ -മാരി 2 കേരള തിയറ്റര്‍ ലിസ്റ്റ്

  • പ്രേതം 2- തിയറ്റര്‍ ലിസ്റ്റ്

  • ഒരു മണിക്കൂര്‍ നീളമുള്ള ”രണ്ടാമത്തെ വീട്”

  • അടിച്ചുപൊളിച്ച് കരീനയും സെയ്ഫും- വെക്കേഷന്‍ ചിത്രങ്ങള്‍ കാണാം

  • ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ റെക്കോഡിനൊരുങ്ങി മമ്മൂട്ടി

  • ആഷിഖ് അബുവിന്റെ വൈറസിലേക്ക് പുതുമുഖങ്ങളെ തേടുന്നു

ഒടിയന്‍ ആദ്യ ദിനത്തില്‍ 32.5 കോടിയെന്ന് ശ്രീകുമാര്‍, യഥാര്‍ത്ഥ കണക്കുകള്‍ എങ്ങനെ?

50 കോടിക്ക് മുകളില്‍ മുടക്കി ആശിര്‍വാദ് സിനിമാസ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ആദ്യ ദിനത്തില്‍ ആഗോള തലത്തില്‍ 32.5 കോടി രൂപ കളക്റ്റ് ചെയ്‌തെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് ഒടിയന്റെ ആദ്യ ദിനത്തെ വ്യത്യസ്ത മേഖലകളിലെ കളക്ഷനുകളെ കുറിച്ച് ശ്രീകുമാര്‍ പറഞ്ഞത്. 11.5 കോടി (!) കേരളത്തില്‍ നിന്ന് മാത്രം കളക്റ്റ് ചെയ്ത ചിത്രം മറ്റ് ഇന്ത്യന്‍ സെന്ററുകളില്‍ നിന്ന് 5 കോടിക്കടുത്ത് (!) കളക്ഷന്‍ നേടിയെന്നാണ് ശ്രീകുമാര്‍ അവകാശപ്പെടുന്നത്. യുഎഇ/ ജിസിസിയില്‍ നിന്ന് 7 കോടിക്കു മുകളില്‍ കളക്റ്റ് ചെയ്ത ചിത്രം മറ്റ് ആഗോള സെന്ററുകളില്‍ നിന്ന് 11 കോടി രൂപ ( ?) കളക്റ്റ് ചെയ്തുവെന്ന് ശ്രീകുമാര്‍ പറയുന്നു.
കേരളത്തില്‍ നിന്ന് ചിത്രം ആദ്യ ദിനത്തില്‍ 7 കോടിക്കടുത്ത് കളക്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊതുവില്‍ ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. മോഹന്‍ലാല്‍ ഫാന്‍സിന്റേതെന്ന് കരുതപ്പെടുന്ന പേജുകള്‍ ഉള്‍പ്പടെയാണ് ഈ കളക്ഷന്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. ആദ്യ ദിന കളക്ഷന്‍ റെക്കോഡുകള്‍ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഹര്‍ത്താലില്ലായിരുന്നെങ്കില്‍ കളക്ഷന്‍ എട്ടുകോടിക്ക് മുകളില്‍ എത്തിയേനേ. ട്രാക്ക് ചെയ്യപ്പെട്ട 1000 ഓളം ഷോകളില്‍ 3.50 കോടിക്കടുത്താണ് ചിത്രം നേടിയത്. മൊത്തം 1950 ഷോകളാണ് ഒടിയന്‍ ആദ്യ ദിനത്തില്‍ കളിച്ചതെന്നാണ് കണക്കാക്കുന്നത്. കാര്‍ണിവല്‍ സ്‌ക്രീനുകളില്‍ 55 ലക്ഷത്തിനു മുകളിലാണ് ഒടിയന്‍ നേടിയത്. തിരുവനന്തപുരം സിംഗിള്‍ സ്‌ക്രീവുകളില്‍ നിന്ന് 55.83 ലക്ഷവും എര്‍ണാകുളം സിംഗിള്‍ സ്‌ക്രീനുകളില്‍ നിന്ന് നിന്ന് 33.86 ലക്ഷവും ചിത്രം നേടിയിട്ടുണ്ട്. കേരളത്തിനു പുറത്തെ ഇന്ത്യന്‍ സെന്ററുകളില്‍ 5 കോടിക്കു മുകളില്‍ കളക്ഷന്‍ മലയാളം പതിപ്പ് നേടിയെന്ന് ശ്രീകുമാര്‍ പറയുമ്പോള്‍, തമിഴ്-തെലുങ്ക് പതിപ്പുകള്‍ ഉള്‍പ്പടെ രണ്ട് കോടിക്ക് അടുത്താണ് കളക്ഷനെന്ന് ട്രേഡ് അനലിസ്റ്റുകളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗള്‍ഫില്‍ നിന്ന് 7 കോടിക്കു മുകളില്‍ കളക്ഷന്‍ ആദ്യ ദിനത്തില്‍ ചിത്രം നേടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഗള്‍ഫിലെ അവധി ദിനമായിരുന്നതിനാലും അഡ്വാന്‍സ് ബുക്കിംഗ് ആദ്യമേ പൂര്‍ത്തിയായതിനാലും ഈ കളക്ഷന്‍ ഉറപ്പായിരുന്നു. എന്നാല്‍ രണ്ടാം ദിനത്തില്‍ കേരളത്തിലെയും ഗള്‍ഫിലെയും ഒക്കുപ്പന്‍സിയില്‍ വലിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിനും ഗള്‍ഫിനും പുറത്ത് 25നു മുകളില്‍ ചിത്രമെത്തി. എന്നാല്‍ മലയാള സിനിമയുടെ പ്രധാന മേഖലയ്ക്കു പുറത്ത് മലയാളം പതിപ്പിന് 11 കോടിക്കു മുകളില്‍ ആദ്യ ദിനത്തില്‍ കിട്ടിയെന്നാണ് ശ്രീകുമാര്‍ അവകാശപ്പെടുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് പുലി മുരുകന്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ ടോട്ടല്‍ കളക്ഷനായി പോലും ഇത്ര നേടിയിട്ടില്ലെന്നാണ് വിലയിരുത്തല്‍.

NB: നിര്‍മാതാവ് ആന്റണി പെരുമ്പാവൂരോ മോഹന്‍ലാലോ ഈ കളക്ഷന്‍ പങ്കുവെച്ചിട്ടില്ല.

Previous : നസ്‌റിയ അജിത് ചിത്രത്തിലേക്ക്

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *