മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയന്റെ ഓവര്‍സീസ് റിലീസ് അവകാശം കൈമാറിയത് വന്‍ തുകയ്ക്ക്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 2.9 കോടി രൂപയാണ് ഓവര്‍സീസ് റൈറ്റ്‌സ് കൈമാറിയതിലൂടെ ലഭിച്ചിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ മലയാളത്തില്‍ ഒടിയന്റെ ഓവര്‍സീസ് തുകയുള്ളത്.
വില്ലന്‍, പുലിമുരുകന്‍, മാസ്റ്റര്‍ പീസ് തുടങ്ങിയവയാണ് ഓവര്‍സീസ് തുകയില്‍ ആദ്യ അഞ്ചിലുള്ള മറ്റ് ചിത്രങ്ങള്‍. 50 കോടി ക്ലബ്ബിലെത്തിയ മമ്മൂട്ടി ചിത്രങ്ങള്‍ അബ്രഹാമിന്റെ സന്തതികളും ഗ്രേറ്റ്ഫാദറും ഷെയര്‍ അടിസ്ഥാനത്തിലാണ് ഓവര്‍സീസ് റിലീസ് നടത്തിയത്.