മഞ്ചേരിയില്‍ ഉദ്ഘാടനത്തിന് എത്തിയ നടി നൂറിന്‍ ഷെറിഫിന് നേരേ ഒരു വിഭാഗം കയര്‍ത്തതും ബഹളത്തിനിടയില്‍ താരത്തിന്റെ മുക്കില്‍ മുറിയായതുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. പറഞ്ഞ സമയത്തില്‍ നിന്നും നൂറിന്‍ വേദിയില്‍ എത്താന്‍ രണ്ടു മണിക്കൂറോളം വൈകിയതാണ് ചിലരെ ചൊടിപ്പിച്ചത്. തര്‍ക്കങ്ങള്‍ക്കിടയില്‍ കരഞ്ഞുകൊണ്ടാണ് നൂറിന്‍ സംസാരം തുടങ്ങിയത്. എന്നാല്‍ കൈയേറ്റമൊന്നും ഉണ്ടായില്ലെന്നും സംഘാടകര്‍ കൂടുതല്‍ പേരെത്താന്‍ പരിപാടി വൈകിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും വിശദീകരിച്ച നൂറിന്‍ സദ്ദുദേശത്തോടെ വാര്‍ത്ത പങ്കുവെച്ചവര്‍ക്ക് നന്ദിയും പറഞ്ഞു. ഇതിനു പിന്നാലെ നൂറിനെ ഇടിച്ചത് തങ്ങളല്ലെന്ന തെളിവുമായി മഞ്ചേരിക്കാരും എത്തിയിരിക്കുകയാണ്.
പുതുതായി പുറത്തുവന്ന വിഡിയോയില്‍ നൂറിനിന്റെ മൂക്കിന് എങ്ങനെയാണ് ഇടി കൊണ്ടത് എന്ന് വ്യക്തമാണ്. ക്ഷുഭിതരായ ആള്‍ക്കൂട്ടത്തിന്റെ തിരക്കില്‍ നിന്നും താരത്തെ മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ ബോഡിഗാര്‍ഡ്‌സില്‍ ഒരാളുടെ തന്നെ തല അബദ്ധത്തില്‍ ഇടിക്കുകയായിരുന്നു. ഡോക്റ്ററെ കണ്ടുവെന്നും ഒരു കുഴപ്പവും ഇപ്പോഴില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ധമാക്കയാണ് ഉടന്‍ റിലീസ് ആകാനുള്ള ചിത്രം.
Noorin Sheriff was injured in Manjeri inside an angry mob. But the injury happened mistakenly by a bodyguard.