ഒമര്‍ ലുലു സംവിധാനം ചെയ്ത പുതുമുഖ ചിത്രം ‘ഒരു അഡാറ് ലവ്വ്’ നാളെ മുതല്‍ പുതിയ ക്ലൈമാക്‌സുമായി എത്തുകയാണ്. ഒരു ഫണ്‍ എന്റര്‍ടെയ്‌നറിന് ചേര്‍ന്ന ക്ലൈമാക്‌സല്ല എന്ന അഭിപ്രായം പരിഗണിച്ചാണ് മാറ്റം. ചിത്രീകരണ വേളയില്‍ തന്നെ തിരക്കഥ തിരുത്തലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആദ്യ ടീസറിലൂടെയും പാട്ടിലൂടെയും പ്രിയാ പ്രകാശ് വാര്യരും റോഷന്‍ അബ്ദുള്‍ റൗഫും ശ്രദ്ധ നേടിയതോടെ ഇവര്‍ക്ക് പ്രധാന്യം നല്‍കുന്ന തരത്തില്‍ നിര്‍മാതാവിന്റെ നിര്‍ദേശ പ്രകാരം തിരക്കഥ തിരുത്തപ്പെടുകയായിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോഴാകാട്ടെ പ്രേക്ഷകരുടെ അഭിനന്ദനം കൂടുതല്‍ ഏറ്റുവാങ്ങുന്നത് നൂറിനായിരുന്നു. നൂറിനെ പ്രധാന നായികാ സ്ഥാനത്ത് നിന്ന് മാറ്റിയാണ് പ്രിയാ വാര്യര്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നത്.
Yes it makes me blushing and shy.
Thank you for accepting gadha💋
U guys are my strength pic.twitter.com/NtjQVGMLIE— Noorin Shereef (@NoorinShereef_) February 19, 2019
‘സിനിമ ഇറങ്ങിയ ശേഷം എനിക്ക് കിട്ടുന്ന പിന്തുണയില്‍ ഒരുപാട് സന്തോഷമുണ്ട്. ചെയ്ത അധ്വാനത്തിന് വൈകിയാണെങ്കിലും ഫലം കിട്ടിയല്ലോ? രണ്ടാമത്തെ പാട്ടിറങ്ങിയപ്പോഴാണ് ആളുകള്‍ എന്നെ ശ്രദ്ധിച്ചത്. പ്രിയയ്ക്കും റോഷനും കിട്ടിയ പ്രശസ്തിയിലൊന്നും എനിക്കത്ര വിഷമം തോന്നിയിട്ടില്ല. എനിക്ക് പ്രിയയെപ്പോലെ കണ്ണിറുക്കല്‍ എക്‌സ്പ്രഷനൊന്നും നന്നായി ചെയ്യാന്‍ സാധിക്കുമോയെന്നും അറിയില്ല. അതൊക്കെ ഓരോരുത്തരുടെയും ഭാഗ്യമാണ്. പക്ഷെ, ആ പാട്ട് വൈറലായിക്കഴിഞ്ഞപ്പോള്‍ സിനിമയിലെ നായികാസ്ഥാനത്ത് നിന്നും എന്നെ മാറ്റിയതില്‍ സങ്കടം തോന്നിയിരുന്നു. പാട്ട് വൈറലായതിന്റെ പേരില്‍ സിനിമയുടെ കഥാഗതി തന്നെ മാറ്റി. എനിക്ക് ആദ്യമായി നായികാവേഷം കിട്ടിയ ചിത്രമാണ് അഡാര്‍ ലവ്. ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ സമീപിച്ചത്. അതുകൊണ്ടാണ് വിഷമം തോന്നിയത്’ നൂറിന്‍ പ്രതികരിച്ചു.