കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫുമായി ചേര്‍ന്ന് പ്രഖ്യാപിച്ച പവര്‍സ്റ്റാര്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തിരക്കഥ ഡെന്നിസ് ജോസഫ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അവസാന ഡ്രാഫ്റ്റിംഗ് മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഫ്ക യൂണിയന്റെ പൂര്‍ണ പിന്തുണ മുന്നോട്ടുപോകാനുണ്ടെന്നും അവസാന തിരക്കഥാ ജോലികളില്‍ ഉദയകൃഷ്ണയും ബി ഉണ്ണികൃഷ്ണനും സഹായിക്കുമെന്നും ഒമര്‍ലുലു കൂട്ടിച്ചേര്‍ത്തു. ഡെന്നിസ് ജോസഫിന്റെ അവസാന സ്‌ക്രിപ്റ്റ് പുറത്തുകൊണ്ടുവരുന്നത് ഒരു അനുഗ്രഹവും വലിയ ഉത്തരവാദിത്തവുമാണെന്ന് ഒമര്‍ കരുതുന്നു.
ബാബു ആന്റണി വര്‍ഷങ്ങള്‍ക്കു ശേഷം നായക വേഷത്തിലെത്തുന്ന ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് പവര്‍ സ്റ്റാര്‍. കൊച്ചിയും മംഗളൂരുവുമാണ് പ്രധാന ലൊക്കേഷനുകള്‍. കന്നഡ താരം ശ്രേയസ് മഞ്ജു, ഹോളിവുഡ് നടന്‍ ലൂയിസ് മാന്‍ഡിലോര്‍, റിയാസ് ഖാന്‍, ബാബുരാജ്, അബു സലിം, വിരമിച്ച അമേരിക്കന്‍ കിക്ക്‌ബോക്സര്‍ റോബര്‍ട്ട് പര്‍ഹാം എന്നിവരെല്ലാം അഭിനേതാക്കളായി ചിത്രത്തിലുണ്ടാകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ‘കെ.ജി.എഫ്’ സീരീസിന്റെ സംഗീത സംവിധായകന്‍ രവി ബസ്റൂര്‍ പവര്‍സ്റ്റാറിനായി സംഗീതം ഒരുക്കു.
Director Omar Lulu confirmed that he is going ahead with Babu Antony starrer ‘Power Star’. Omar has revealed that Dennis Joseph has completed scripting the film before his demise.